മുൻ ഗോകുലം കേരള താരം സൽമാൻ ഇനി കേരള യുണൈറ്റഡിൽ

Newsroom

മലപ്പുറം സെപ്‌റ്റംബർ 2 : കേരള യുണൈറ്റഡ് FC മുൻ I-League താരമായ സൽമാൻ കള്ളിയത്തുമായി കരാറിൽ ഏർപ്പെട്ടു.

25 വയസ്സ് പ്രായവും, തീരുർ സ്വദേശിയും, മുൻ ഗോകുലം FC താരവുമായ സൽമാൻ കള്ളിയത്തുമായി യുണൈറ്റഡ് കരാറിൽ ഏർപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷമായി ഗോകുലത്തിനു വേണ്ടി ആയിരിന്നു സൽമാൻ ബൂട്ട് കെട്ടിയത്.

“കേരളത്തിൽ തന്നെ പുതിയ ഒരു ക്ലബ്ബിൽ ചേരാൻ സാധിച്ചതിൽ സന്തോഷം. കേരള യുണൈറ്റഡ് സെക്കന്റ് ഡിവിഷൻ വിജയിപ്പിച്ചു ഐ-ലീഗിയിലേക്കു എത്തിക്കുകയാണ് തന്റെ ലക്ഷ്യം. യുണൈറ്റഡ്‌ വേൾഡ് മാനേജ്മെന്റിന് നന്ദി അറിയിക്കുന്നു . ” സൈനിങ്ങിനു ശേഷം സൽമാൻ പറഞ്ഞു.

” സൽമാൻ ഐ-ലീഗ് കളിച്ചു മികവ് തെളിയിച്ച കളിക്കാരൻ ആണ് . അദ്ദേഹത്തിന്റെ പരിചയസമ്പത്ത്‌ തീർച്ചയായും ടീമിന് ഉപകാരപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.” കേരള യുനൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.