ആദ്യ സെഷനിൽ ഇന്ത്യൻ ബാറ്റിംഗ് തകർന്നു, ഓപ്പണർമാരും പൂജാരയും പുറത്തായി

Img 20210902 175113

ഓവൽ ടെസ്റ്റിലും ഇന്ത്യൻ ബാറ്റിംഗിന് മോശം തുടക്കം. ഇന്ന് ഇന്ത്യയെ ബാറ്റിംഗിന് അയച്ച ഇംഗ്ലണ്ട് മികച്ച ബൗളിംഗ് ആണ് കാഴ്ചവെച്ചത്. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്. ആദ്യ 7 ഓവറിൽ നന്നായി ബാറ്റി ചെയ്ത ഇന്ത്യ പിന്നീട് തകരുക ആയിരുന്നു‌. രോഹിത് ശർമ്മ 11 റൺസ് എടുത്തും രാഹുൽ 17 റൺസ് എടുത്തും പുറത്തായി. പൂജാര 4 റൺസ് എടുത്തും പുറത്തായി. ആൻഡേഴ്സൺ, റോബിൻസൺ, വോക്സ് എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

ഇപ്പോൾ 18 റൺസുമായി വിരാട് കോഹ്ലിയും 2 റൺസുമായി ജഡേജയുമാണ് ക്രീസിൽ ഉള്ളത്.

Previous articleഅശ്വിനെ പുറത്തിരുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
Next articleമുൻ ഗോകുലം കേരള താരം സൽമാൻ ഇനി കേരള യുണൈറ്റഡിൽ