ഗോകുലം കേരള സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
ഗോകുലം കേരള ക്ലബ് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ ആകാത്ത പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമീപിച്ചിരിക്കുകയാണ്. ഉസ്ബെകിസ്താനിൽ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ വന്ന ഗോകുലത്തെ കളിപ്പിക്കാൻ ആകില്ല എന്ന് എ എഫ് സി പറഞ്ഞിരുന്നു.
ഈ പ്രശ്നം പരിഹരിച്ച് ഗോകുലത്തെ സഹായിക്കണം എന്ന് ഒരു കത്തിലൂടെ പ്രധാനമന്ത്രിയോട് ഗോകുലം ആവശ്യപ്പെട്ടു.
ഗോകുലം കേരള പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്
ഓഗസ്റ്റ് 23നാണ് ഗോകുലത്തിന്റെ ആദ്യ മത്സരം നടക്കേണ്ടത്. അതിനു മുമ്പ് ഫിഫയുടെ വിലക്ക് നീക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കത്തിൽ ഗോകുലം ആവശ്യപ്പെടുന്നു. ഉസ്ബെകിസ്താനിൽ നിന്ന് ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് ഗോകുലം ഇപ്പോൾ ഉള്ളത്.
ഫിഫ ഇന്ത്യയെ വിലക്കിയത് കൊണ്ട് ഗോകുലത്തിന് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആകില്ല എന്ന് എ എഫ് സി ഇന്നലെ ക്ലബിനെ അറിയിച്ചിരുന്നു. ഇന്നലെ ആയിരുന്നു ഗോകും ഉസ്ബെക്കിസ്ഥാനിൽ എത്തിയത്.
ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങി കൊണ്ടായിരുന്നു ഗോകുലം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്. അവർ വലിയ വിദേശ സൈനിംഗുകളും നടത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ആകാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകുന്നതിന് ഒപ്പം കടുത്ത സാമ്പത്തിക നഷ്ടവും നൽകും.
Story Highlight: Gokulam Kerala requests PM Modi to intervene after disqualification from AFC Women’s Club Championship:
ഫിഫയുടെ വിലക്ക്, ഇന്ത്യൻ ഫുട്ബോളിന് വൻ തിരിച്ചടി | Fifa has banned Indian Football Association