ബെർണാഡോ സിൽവ കാത്തിരിക്കാൻ തയ്യാർ; ഈ സീസണിൽ ബാഴ്സലോണയിലേക്ക് എത്തിയേക്കില്ല | Bernardo Silva’s move to Barcelona is now very unlikely

ബെർണാഡോ സിൽവ ഈ സീസണിൽ ബാഴ്‌സയിലേക്ക് വരില്ല

 

ബാഴ്‌സലോണയുടെ മധ്യ നിര ശക്തിപ്പെത്താൻ സാവി കണ്ടു വെച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ. താരത്തിനായി ബാഴ്‌സ ഈ വിൻഡോയിൽ ശ്രമങ്ങൾ ശക്തമാക്കും എന്നായിരുന്നു കരുതിയത്. എന്നാൽ ഇപ്പോൾ ബെർണാഡോ സിൽവ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടർന്നേക്കും എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ.

ബെർണാഡോ സിൽവ

സിൽവയെ എത്തിക്കാൻ ഉള്ള പദ്ധതിയുടെ ഭാഗം കൂടി ആയിരുന്നു ബാഴ്സക്ക് ഡിയോങ്ങിന്റെ കൈമാറ്റം. എന്നാൽ അതും ഇപ്പോൾ നടക്കില്ല എന്നത് സിൽവയുടെ കൈമാറ്റത്തിന് തടസമായി. ഇതിടെയാണ് സിറ്റിയിൽ തന്നെ തുടരാൻ ഉള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

ഡിയോങ്ങിനെ കൈമാറാതെ സിൽവയെ എത്തിക്കാൻ ഉള്ള ഫണ്ട് ബാഴ്‌സയുടെ കൈമവശം ഉണ്ടാകില്ല. അതേ സമയം ഔബമയങ് അടക്കമുള്ള തരങ്ങളുടെ കൈമാറ്റം ഉദ്ദേശിച്ച പോലെ നടന്നാൽ മാത്രം സിൽവക്ക് വേണ്ടി ഒരു അവസാന ശ്രമം നടത്താൻ ബാഴ്‌സക്ക് സാധിക്കും. സിറ്റി താരത്തിന് ചോദിക്കുമെന്ന് കരുതുന്ന ഉയർന്ന തുകയാണ് മറ്റൊരു പ്രശ്നം.

20210911 214135
Credit: Twitter

ഇതോടെ തന്റെ ബാല്യ കാല സ്വപനങ്ങളിൽ ഒന്നായ ബാഴ്‌സലോണ ജേഴ്‌സിക്ക് വേണ്ടി കാത്തിരിക്കാൻ സിൽവ തയ്യാറായേക്കും. സാവിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ തന്നെ എത്തിക്കാൻ അടുത്ത സീസണിൽ ബാഴ്‌സലോണ ശ്രമിച്ചേക്കും എന്നാണ് താരം വിശ്വസിക്കുന്നത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതോടെ പിന്നീട് താരത്തിന് വേണ്ടി ഒരു കൈ നോക്കാം എന്ന് ബാഴ്‌സയും കണക്ക് കൂട്ടുന്നു.

ബെർണാഡോ സിറ്റിയിൽ തുടരും

Story Highlight: Bernardo Silva’s move to Barcelona is now very unlikely to happen this summer.

Img 20220817 133727

ബാഴ്സലോണ യുവതാരം ജിറോണയിലേക്ക് | Marmol hopes to sign a new 4 year contract at Girona