വിജയം തുടർന്ന് ഗോകുലം കേരള വനിതകളും

ഏപ്രിൽ 19
ഒഡിഷ : എസ് എസ് ബി വിമൻസ് ഫുട്ബോൾ ക്ലബ്ബിനെതിരെ ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലത്തിന് വിജയം .സ്കോർ 2 -0. ഗോകുലത്തിന് വേണ്ടി 57 ആം മിനിറ്റിൽ എൽഷെഡായും 92 ആം മിനിറ്റിൽ രത്തൻ ബാലയും ഗോളുകൾ നേടി.

മുഴുനീളെ ആക്രമണങ്ങൾ നടത്തിയിട്ടും എസ് എസ് ബിയുടെ ഓഫ് സൈഡ് ട്രാപ്പിൽ പെട്ട് 12 അവസരങ്ങളാണ് ഗോകുലത്തിന് നഷ്ടമായത്. വിങ്ങുകളിലൂടെ ഗോകുലത്തിന്റെ പ്ലയെർസ് നടത്തിയ പലശ്രമങ്ങളെയും എസ് എസ് ബി ചെറുത്തുനിന്നു.Save 20220419 220028

പലപ്പോളും ഗോളെന്നുറപ്പിച്ച ഷോട്ടുകൾ എസ് എസ് ബി ഗോളി തടുത്തിട്ടതിനാലാണ് വിജയം വലിയ മാര്ജിനിലേക്ക് എത്താതെ പോയത്.ലീഗിലെ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്.

23 ന്ന് ഹാൻസ് ഫുട്ബോൾ ക്ലബ്ബിനെതിരെയാണ് ലീഗിലെ ഗോകുലത്തിന്റെ അടുത്ത കളി.