ഒരു കിരീടം കൂടെ, കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരള സ്വന്തമാക്കി

Img 20220118 Wa0109

കിരീടങ്ങൾ വാരിക്കൂട്ടിയുള്ള ഗോകുലം കേരളയുടെ കുതിപ്പ് തുടരുന്നു. കേരള വനിതാ ലീഗ് കിരീടവും ഗോകുലം കേരള സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡോൺ ബോസ്കോയെ തോൽപ്പിച്ചതോടെയാണ് ഗോകുലം കേരള വനിതാ ലീഗ് കിരീടം ഉറപ്പിച്ചത്. ഒരൊറ്റ ഗോൾ വഴങ്ങാതെ 90ൽ അധികം ഗോൾ അടിച്ച് കൂട്ടിയാണ് ഗോകുലം കിരീടം നേടിയത്.

Img 20220118 Wa0088

ഗോകുലത്തിനായി ഇന്ന് എൽ ഷദയി ഗോകുലത്തിനായി രണ്ട് ഗോളുകൾ നേടി. ലീഗിലെ ടോപ് സ്കോറർ ആയ എൽ ഷദയിക്ക് ഈ ഗോളുകളോടെ 9 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ ആയി. കിരീട നേട്ടത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചതും ഈ താരമാണ്.

85, 94 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. മാനസ ഒരു ഗോളും നേടി. 9 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി ആർക്കും ഗോകുലത്തെ മറികടക്കാൻ ആകില്ല. 9 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ ആണ് ഗോകുലം ഇതുവരെ അടിച്ചത്. ഒറ്റ ഗോൾ പോലും വഴങ്ങിയിട്ടും ഇല്ല. ജനുവരി 23ന് നടക്കുന്ന ഡോൺ ബോസ്കോയ്ക്ക് എതിരായ ലീഗിലെ അവസാന മത്സരത്തിൽ ഗോകുലത്തിന് കിരീടം സമ്മാനിക്കും. ഈ വിജയത്തോടെ ഗോകുലം ഇന്ത്യൻ വനിതാ ലീഗിനും യോഗ്യത നേടി.