ആറാട്ടല്ല!! അതുക്കും മേലെ… ഗോകുലം കേരളക്ക് വമ്പൻ വിജയം

ഇന്ത്യൻ വനിതാ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് തകർപ്പൻ വിജയം. ഇന്ന് ഒഡീഷ പോലീസിന് എതിരെ ഇറങ്ങിയ ഗോകുലം എതിരില്ലാത്ത 10 ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യൻ താരം മനീഷ കല്യാൺ മാത്രം അഞ്ചു ഗോളുകൾ ഇന്ന് ഗോകുകത്തിനായി നേടി. ഇന്ന് ആദ്യ 33 മിനുട്ടുകളിൽ തന്നെ മനീഷ ഹാട്രിക്ക് തികച്ചിരുന്നു.Kalyan

17ആം മിനുട്ടിൽ ഗോളടി തുടങ്ങിയ മനീഷ 26, 33, 45 മിനുട്ടുകളിൽ ഗോളടിച്ചു. 25ആം മിനുട്ടിലെ വിനിന്റെ ഗോളും 37ആം മിനുട്ടിലെ ഗ്രേസിന്റെ ഗോളും കൂടെ ആയതോടെ ഗോകുലം ആദ്യ പകുതിയിൽ 6 ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ മദുസ്മിതയിലൂടെ ഗോകുലത്തിന്റെ ഏഴാം ഗോൾ വന്നു. സബ്ബായി എത്തിയ അൽ ഷദായിയിലൂടെ 61ആം മിനുട്ടിൽ എട്ടാം ഗോൾ.

73ആം മിനുട്ടിൽ രഞ്ജന ചാനുവും പിന്നാലെ മനീഷ തന്റെ അഞ്ചാം ഗോളും നേടിയതോടെ ഗോളെണ്ണം 10 കടന്നു. പിന്നെ 77ആം മിനുട്ടിൽ കരിശ്മയിലൂടെ 11ആം ഗോളും പിന്നാലെ എൽ ഷദായിയുയ്യെ വക 12ആം ഗോളും. ഒരു ഡസ്ൻ ഗോളുകൾ.

ഇനി ഏപ്രിൽ 19ന് എസ് എസ് ബി വിമനെതിരെയാണ് ഗോകുലത്തിന്റെ മത്സരം.