അൽഫോൺസോ ഡേവിസ് പരിക്ക് മാറി എത്തി

20201205 141142
- Advertisement -

ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്കായ അൽഫോൺസോ ഡേവിസ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പരിക്ക് മാറി എത്തി. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായി ബയേൺ പരിശീലകൻ ഫ്ലിക്ക് പറഞ്ഞു. എന്നാൽ ലെപ്സിഗിനെതിരായ മത്സരത്തിൽ ഡേവിസ് കളിക്കില്ല. ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലോകമോടീവ് മോസ്കോയ്ക്ക് എതിരെ താരം കളിക്കും എന്നും ഫ്ലിക്ക് പറഞ്ഞു.

ബുണ്ടസ് ലീഗ സീസൺ തുടക്കത്തിൽ നടന്ന ഫ്രാങ്ക്ഫർടിന് എതിരായ മത്സരത്തിലായിരുന്നു ഡേവിസിന് പരിക്കേറ്റത്. ആങ്കിൽ ഇഞ്ച്വറിയായതാണ് മടങ്ങി വരവ് വൈകിയത്. കഴിഞ്ഞ സീസണിൽ ബയേണു വേണ്ടി അത്ഭുത പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ യുവതാരത്തിനായിരുന്നു. ബയേണിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും ഡേവിസിന് വലിയ പങ്കുണ്ടായിരുന്നു. ബാഴ്സലോണക്ക് എതിരെ ഡേവിസ് നടത്തിയ പ്രകടനങ്ങൾ ലോക ഫുട്ബോളിലെ എല്ലാവരുടെയും കയ്യടി വാങ്ങിയിരുന്നു.

Advertisement