എന്നും എഫ് സി ഗോവയും ചെന്നൈയിനും തമ്മിലുള്ള മത്സരങ്ങൾ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഗംഭീര നിമിഷങ്ങൾ മാത്രമെ സമ്മാനിച്ചിട്ടുള്ളൂ. ഇന്നും അതിന് മാറ്റമില്ല. ചെന്നൈയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗോളുകളും കാർഡുകൾ പെയ്തിറങ്ങി എന്നു തന്നെ പറയാം. പിറന്നത് ഏഴു ഗോളുകളും ചുവപ്പ് കാർഡ് അടക്കം പത്തു കാർഡുകളുമാണ്.
മൂന്നിനെതിരെ നാലു ഗോളുകൾക്ക് സന്ദർശകരായ ഗോവ വിജയിച്ചു. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾക്ക് എഫ് സി ഗോവ മുന്നിൽ എത്തിയിരുന്നു. ഹ്യൂഗോ ബോമസ്, അഹ്മദ് ജാഹു, ബ്രണ്ടൺ എന്നിവരായിരുന്നു എഫ് സി ഗോവയുടെ ഗോൾ സ്കോറേഴ്സ്. എന്നാൽ രണ്ടാം പകുതിയിൽ ഒന്നിനു പിറകെ ഒന്നായി രണ്ട് ഗോളുകൾ ചെന്നൈയിൻ തിരിച്ചടിച്ചു. 59ആം മിനുട്ടിൽ സ്കോർ 3-2. ഷെംബ്രിയും ക്രിയിവെലാരോയുമായിരുന്നു ചെന്നൈയിന്റെ സ്കോറേഴ്സ്.
ആ ചെന്നൈയിൻ പ്രതീക്ഷ പക്ഷെ 63ആം മിനുട്ടിലെ ഒരു ഗോളിലൂടെ കോറോ തകർത്തു. സ്കോർ 4-2. പിന്നീട് 90ആം മിനുട്ടിൽ ക്രിയിവെല്ലാരോ ഒരു ഗോൾ കൂടെ മടക്കിയെങ്കിലും അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ചെന്നൈയിന്റെ താരം വാൻസ്പോൾ ആണ് ചുവപ്പ് കണ്ട് ഇന്ന് അവസാന നിമിഷം കളത്തിന് പുറത്ത് പോയത്.
ഈ വിജയത്തോടെ ഗോവ 21 പോയന്റുമായി ലീഗിൽ ഒന്നാമത് എത്തി. 9 പോയന്റ് മാത്രമുള്ള ചെന്നൈയിൻ എട്ടാമതാണ്.