രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് സ്ഥാപിച്ച് ഗോവയുടെ കശ്യപ് ബജ്ലെയുൻ സ്നേഹൽ കൗത്താങ്കറും. കശ്യപ് ബക്ലെ 300* റൺസ് എടുത്തും സ്‌നേഹൽ കൗത്താങ്കറും 314* റൺസ് എടുത്തും രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിൻ്റെ പുതിയ റെക്കോർഡ് സ്ഥാപിച്ചു, ഇവർ മൂന്നാം വിക്കറ്റിൽ പുറത്താകാതെ 606 റൺസ് ആണ് അരുണാചൽ പ്രദേശിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ ചേർത്തത്.
ഈ ശ്രദ്ധേയമായ കൂട്ടുകെട്ട് ഗോവയെ അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 727/2 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ബക്‌ലെ 269 പന്തുകൾ നേരിട്ടു, അതിൽ 39 ഫോറും 2 സിക്‌സും ഉൾപ്പെടുന്നു, അതേസമയം കൗത്താങ്കർ 215 പന്തിൽ 45 ഫോറും 4 സിക്‌സും സഹിതം 314 റൺസ് നേടി.
സുയാഷ് പ്രബുദേശായി (73), ഇഷാൻ ഗഡേക്കർ (3) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ. അരുണാചൽ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 84 റൺസിന് ഓളൗട്ട് ആയിരുന്നു. അവർ ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 76/7 എന്ന നിലയിലാണ്. ഇപ്പോഴും അവർ 567 റൺസ് പിറകിലാണ്.