വനിതാ ലോകകപ്പ്, ഡിഫൻസിന്റെ കരുത്തിൽ സ്പെയിനിനെ തോൽപ്പിച്ച് ജർമ്മനി

Newsroom

വനിതാ ലോകകപ്പിൽ ജർമ്മനിക്ക് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ സ്പെയിനിനെ ആണ് ജർമ്മനി പരാജയപ്പെടുത്തിയത്. സ്പെയിനിന്റെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഏക ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. ആദ്യ മത്സരത്തിൽ ചൈനയേയും 1-0 എന്ന സ്കോറിനായിരുന്നു ജർമ്മനി തോൽപ്പിച്ചത്

ഇന്ന് വിജയിച്ചത് ജർമ്മനി ആണെങ്കിലും കളിച്ചത് സ്പെയിൻ ആയിരുന്നു. ഫൈനൽ ബോളിലെ പിഴവ് ഒഴിച്ചാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്പെയിനിനായി. ആദ്യ പകുതിയുടെ അവസാനത്തിൽ ആയിരുന്നു കളിയുടെ വിധി നിർണയിച്ച ജർമ്മൻ ഗോൾ വന്നത്. സാറ ദബ്രിറ്റ്സ് ആണ് ജർമ്മിനിക്കയി ഗോൾ നേടിയത്. ദബ്രിറ്റ്സിന്റെ ലോകകപ്പിലെ മൂന്നാം ഗോളാണിത്. 2015 ലോകകപ്പിൽ 2 ഗോളുകൾ നേടിയിരുന്നു.