ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ നിന്ന് റോമ പിന്മാറി

Photo: Twitter/@ASRomaEN

അടുത്ത മാസം നടക്കുന്ന പ്രീസീസൺ ടൂർണമെന്റായ ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ നിന്ന് റോമ പിന്മാറി. വരുന്ന് സീസണിൽ യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടതിനാലാണ് റോമയുടെ പിന്മാറ്റം. തങ്ങൾക്ക് ടൂർണമെന്റിന് വീണ്ടും ക്ഷണം ലഭിച്ചതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ റോമ. പക്ഷെ ഒരു വിധത്തിലും ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അറിയിച്ചു.

ലീഗിൽ ആറാമത് ഫിനിഷ് ചെയ്തതിനാൽ റോമയ്ക്ക് യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ജൂലൈ 20നാണ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ആഴ്സണൽ, ബെൻഫിക എന്നിവർക്ക് എതിരെ ഒക്കെ റോമയ്ക്ക് കളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ യൂറോപ്പ യോഗ്യതാ മത്സരങ്ങൾ ഉള്ളതിനാൽ പ്രീസീസൺ വെട്ടി ചുരുക്കാൻ ആണ് റോമയുടെ തീരുമാനം.