ലാ ലീഗയിലേക്ക് ഇല്ലെന്ന് നിലവിലെ ജർമ്മൻ ദേശീയ ടീം പരിശീലകൻ ജോവാക്കിം ലോ. യൂറോ കപ്പിന് ശേഷം ജർമ്മൻ പരിശീലക സ്ഥാനത്ത് നിന്ന് ജോവാക്കിം ലോ പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതേ തുടർന്നാണ് യൂറോപ്പിലെ ടോപ്പ് ക്ലബ്ബുകൾ ലോയെ തേടിയെത്തുന്നത്. എന്നാൽ ലാ ലീഗയിലേക്ക് പോവാൻ യാതൊരു പ്ലാനുമില്ലെന്നാണ് ജോവാക്കിം ലോ തുറന്ന് പറഞ്ഞിരിക്കുന്നത്.
ബാഴ്സലോണയും റയൽ മാഡ്രിഡും ലോക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഫിഫ ലോകകപ്പ് അടക്കം ഒട്ടേറെ നേട്ടങ്ങൾ 15 വർഷത്തെ ജർമ്മൻ ദേശീയ ടീമിനോടൊപ്പമുള്ള കരിയറിൽ ജോവാക്കിം ലോ കരസ്ഥമാക്കി. ജോവാക്കിം ലോയുടെ പകരക്കാരനായി ബയേണിന്റെ ട്രെബിൾ വിന്നിംഗ് ടീം പരിശീലകൻ ഹാൻസി ഫ്ലിക്കാണ് എത്തുക.