ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

Newsroom

പരിശീലകയും മുൻ കേരള താരവുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അവസാന കുറച്ചു കാലമായി അർബുദവുമായി പോരാടുക ആയിരുന്ന ഫൗസിയ ഇന്ന് പുലർച്ചെ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ ഖബറടക്കം നടക്കും. കേരളത്തിലെ വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വേണ്ടി പോരാടിയ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഫൗസിയയുടേത്.

കേരളത്തിന്റെ വിവിധ ഏജ് ഗ്രൂപ്പുകളിലെ വനിതാ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഗോകുലം കേരള വനിതാ ടീമിന്റെ സഹ പരിശീലക ആയും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ തലത്തിലേക്കുള്ള പല കേരള വനിതാ ഫുട്ബോൾ താരങ്ങളുടെ വളർച്ചയിൽ പ്രധാന പങ്ക് ഫൗസിയക്ക് ഉണ്ടായിരുന്നു. ഫുട്ബോളിൽ മാത്രമല്ല ഹോക്കി, ഹാൻഡ്ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, ജൂഡോ തുടങ്ങി പല മേഖലകളിലും താരമെന്ന നിലയിൽ മുമ്പ് ഫൗസിയ കഴിവ് തെളിയിച്ചിട്ടുണ്ട്.