ഇന്ന് കൊൽക്കത്തൻ ഡാർബി

Img 20210219 111940

ഐ എസ് എല്ലിൽ ഇന്ന് ഒരു വൻ പോരാട്ടമാണ്. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ആവേശകരമായ ഫിക്സ്ചറിൽ എ ടി കെ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ നേരിടും. ഐ എസ് എല്ലിലെ രണ്ടാം കൊൽക്കത്തൻ ഡാർബിയാണിത്. ആദ്യ ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മോഹൻ ബഗാൻ പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ അതിനു കണക്കു പറയുക ആയിരിക്കും ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.

ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫ് പ്രതീക്ഷ ഒക്കെ അവസാനിച്ചു എങ്കിലും സീസണ രീതിയിൽ അവസാനിപ്പിക്കാനും ആരാധകർക്ക് സന്തോഷം നൽകാനും ഇന്ന് വിജയിക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ ബഗാനോട് പരാജയപ്പെട്ട ടീമിനെക്കാൾ ഒരുപാട് മെച്ചപ്പെട്ട ടീമാണ് ഈസ്റ്റ് ബംഗാൾ ഇപ്പോൾ. അതുകൊണ്ട് തന്നെ എ ടി കെ മോഹൻ ബഗാന്റെ ഒന്നാം സ്ഥാനം എന്ന ലക്ഷ്യത്തിന് തിരിച്ചടി നൽകാൻ ഈസ്റ്റ് ബംഗാളിനായേക്കും.

ഇപ്പോൾ മോഹൻ ബഗാൻ 36 പോയിന്റുമായി ഒന്നാമതും 34 പോയിന്റുമായി മുംബൈ സിറ്റി രണ്ടാമതുമാണ് ഉള്ളത്.

Previous articleഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു
Next articleആദ്യ ഡബ്ല്യുടിഎ ടൈറ്റില്‍ സ്വന്തമാക്കി അങ്കിത റെയ്‍ന