മൂന്നിൽ മൂന്ന് ജയം, ഫിഫാ മഞ്ചേരി കുതിക്കുന്നു

Newsroom

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി വിജയം തുടരുന്നു. ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെ ആണ് ഫിഫാ മഞ്ചേരി തകർത്തത്. ആവേശകരനായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.

ഫിഫാ മഞ്ചേരിക്ക് വേണ്ടി അർനോൾഡ് ഗോളുമായി തിളങ്ങിൻ ഈ ജയത്തോടെ സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിലും ഫിഫ വിജയിച്ചു. ഒതുക്കുങ്ങലിൽ ആദ്യ റൗണ്ടിൽ ജിംഖാന തൃശ്ശൂരിനെയും ഫിഫാ മഞ്ചേരി തോൽപ്പിച്ചിരുന്നു‌. നാളെ ഒതുക്കുങ്ങൽ സെവൻസിൽ എഫ് സി തൃക്കരിപ്പൂർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.