2019 ലെ ഗോൾഡൻ ബോയ് പുരസ്‌കാരം അത്ലറ്റികോ മാഡ്രിഡിന്റെ ഫോർവേഡ് ജാവോ ഫെലിക്സിന്. ബൊറൂസിയ ഡോർട്ടമുണ്ട് താരം ജേഡൻ സാഞ്ചൊയെ പിന്നിലാക്കിയാണ് പോർച്ചുഗീസ് താരം ഈ അവാർഡ് കരസ്ഥമാക്കിയത്.
ബെൻഫിക്കയിൽ നടത്തിയ അവിസ്മരണീയ പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ഇതോടെ 113 മില്യൺ പൗണ്ടിന് താരത്തെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. 2018-2019 സീസണിൽ 20 ഗോളുകളും 11 അസിസ്റ്റുകളും താരം ബെൻഫികകായി നേടിയിരുന്നു. 20 വയസുകാരനായ താരത്തെ റൊണാൾഡോയുടെ പിൻഗാമി എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.