ജയിച്ച് മുന്നേറി പ്രണോയ്, രണ്ടാം റൗണ്ടിലേക്ക് എത്തുന്നത് പൊരുതി നേടിയ വിജയവുമായി

- Advertisement -

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയവുമായി മറ്റൊരു ഇന്ത്യന്‍ താരവും. ആദ്യ റൗണ്ടില്‍ എച്ച് എസ് പ്രണോയ് ചൈനയുടെ ഷി ഫെംഗ് ലിയെയാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നത്. ആദ്യ ഗെയിം കൈവിട്ട് പ്രണോയ് രണ്ടാം ഗെയിം 22-20ന് സ്വന്തമാക്കിയ ശേഷം മൂന്നാം ഗെയിമില്‍ ചൈനീസ് താരത്തെ നിഷ്പ്രഭമാക്കിയാണ് വിജയം കൊയ്തത്. 72 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 18-21, 22-20, 21-13 എന്ന സ്കോറിനാണ് വിജയം പ്രണോയ് സ്വന്തമാക്കിയത്.

വനിത ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി ജോഡി അടുത്ത റൗണ്ടിലേക്ക് മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയിച്ച് കടന്നിട്ടുണ്ട്. 21-13, 16-21, 21-19 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം.

Advertisement