ജർമ്മൻ യുവതാരം സെർജ് ഗ്നാബ്രി 2023 വരെ ബയേണിൽ തുടരും

Jyotish

ജർമ്മൻ യുവതാരം സെർജ് ഗ്നാബ്രി 2023 വരെ ബയേണിൽ തുടരും. 23 കാരനായ ജർമ്മൻ താരം മൂന്നു വർഷത്തേക്ക് കൂടിയാണ് തന്റെ കരാർ നീട്ടിയത്. ജൂൺ 2020 വരെയായിരുന്നു താരത്തിന്റെ നിലവിലെ കരാർ. ഈ സീസണിൽ ബയേൺ മ്യൂണിക്കിന് വേണ്ടി 29 മത്സരങ്ങളിൽ കളിച്ച താരം 8 ഗോളുകളും നേടിയിട്ടുണ്ട്. കരാർ നീട്ടി നൽകുന്നതിലൂടെ ബയേണിന്റെ ഭാവി പദ്ധതികളിൽ സ്ഥാനമുറപ്പിക്കാൻ ഗ്നാബ്രിക്ക് കഴിഞ്ഞു.

2012 ൽ ആഴ്‌സണലിലൂടെയാണ് ഗ്നാബ്രി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് വെസ്റ്റ് ബ്രോം വെർഡർ ബ്രെമൻ, ഹോഫൻഹെയിം എന്നി ടീമുകൾക്ക് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ജർമ്മനിക്ക് വേണ്ടി U-21 ചാമ്പ്യൻഷിപ്പ് ജയിച്ച താരം ഒളിംപിക്സിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്.