യോര്‍ക്ക്ഷയറുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി ഗാരി ബല്ലാന്‍സ്

2021 സീസണ്‍ അവസാന വരെ യോര്‍ക്ക്ഷയറുമായുള്ള തന്റെ കരാര്‍ നീട്ടി ഗാരി ബല്ലാന്‍സ്. സിംബാബ്‍വേയെ അണ്ടര്‍ 19 ലോകകപ്പില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള താരം പിന്നീട് ഇംഗ്ലണ്ടിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം 906 റണ്‍സാണ് ബല്ലാന്‍സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നേടിയിട്ടുള്ളത്. 10268 ഫസ്റ്റ് ക്ലാസ് റണ്‍സ് സ്വന്തമാക്കിയിട്ടുള്ള താരം സെപ്റ്റംബര്‍ മാസത്തില്‍ മാത്രം മികച്ച ഫോമിലാണ് കളിച്ചത്.

11 വര്‍ഷത്തോളം യോര്‍ക്ക്ഷയറില്‍ കളിക്കുന്ന താരം തന്റെ കരിയര്‍ ഇവിടെ തന്നെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. അടുത്ത സീസണിലും ഇതുപോലെ യോര്‍ക്ക്ഷയറിനു വേണ്ടി റണ്‍സ് കണ്ടെത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബല്ലാന്‍സ് പറഞ്ഞു.