കാറിന്റെ ബുദ്ധിമുട്ട് മറികടന്നു ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ ജയിച്ചു ലെക്ലെർക്,കാറിനു തീപിടിച്ചു സെയിൻസ് പുറത്ത്,വെർസ്റ്റാപ്പൻ രണ്ടാമത്

Screenshot 20220710 202956 01

ഫോർമുല വണ്ണിൽ ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ഫെരാരിയുടെ ചാൾസ് ലെക്ലെർക്. റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽ തുടങ്ങിയ റേസിൽ രണ്ടാമത് ആയാണ് ലെക്ലെർക് തുടങ്ങിയത്. ആവേശകരമായ റേസിന്റെ തുടക്കത്തിൽ തന്നെ റെഡ് ബുള്ളിന്റെ ജോർജ് റസലിന്റെ കാറും മെഴ്‌സിഡസിന്റെ കാറും കൂട്ടിയിടിച്ചു. തുടർന്ന് കാറിനു കേട് പറ്റിയതിനാൽ പെരസ് റേസിൽ നിന്നു പിന്മാറിയപ്പോൾ റസലിന്‌ 5 സെക്കന്റ് പിഴ ലഭിച്ചു. തുടർന്ന് വെർസ്റ്റാപ്പൻ, ലെക്ലെർക് മൂന്നാമത് റേസ് തുടങ്ങിയ ഫെരാരിയുടെ തന്നെ കാർലോസ് സെയിൻസ് എന്നിവർ തമ്മിൽ കടുത്ത പോരാട്ടം ആണ് നടന്നത്.

റേസിൽ മൂന്നു തവണയാണ് ലെക്ലെർക് ലോക ചാമ്പ്യനായ വെർസ്റ്റാപ്പനെ മറികടന്നത്. റേസിന്റെ അവസാന ലാപ്പുകളിൽ എഞ്ചിന് പ്രശ്നം നേരിട്ടു കാറിനു തീപിടിച്ചതോടെ സെയിൻസ് റേസിൽ നിന്നു പിന്മാറി. താരം പരിക്ക് പറ്റാതെ കാറിൽ നിന്നു രക്ഷപ്പെട്ടു. തുടർന്ന് കാറിന്റെ തീ അണക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ തീപാറും പോരാട്ടത്തിന് ഇടയിൽ തന്റെ കാറിനു പ്രശ്നം ഉണ്ടെന്നു ലെക്ലെർക് ടീമിനെ അറിയിച്ചു. എന്നാൽ വെർസ്റ്റാപ്പന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു ഒടുവിൽ ലെക്ലെർക് തന്റെ ഫെരാരിയെ ഒന്നാമത് എത്തിക്കുക ആയിരുന്നു. ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീക്ക് ശേഷം ആദ്യമായാണ് താരം ഗ്രാന്റ് പ്രീ ജയിക്കുന്നത്.

Screenshot 20220710 203022 01

കരിയറിൽ ഇത് ആദ്യമായാണ് ലെക്ലെർക് പോൾ പൊസിഷനിൽ അല്ലാതെ തുടങ്ങിയ ഒരു ഗ്രാന്റ് സ്‌ലാം റേസ് ജയിക്കുന്നത്. വെറും 2 സെക്കന്റ് വ്യത്യാസത്തിൽ ആണ് ലെക്ലെർക് ലോക ചാമ്പ്യന്റെ വെല്ലുവിളി അതിജീവിച്ചത്. അതേസമയം വെർസ്റ്റാപ്പന് പിറകിൽ രണ്ടാം സ്ഥാനത്ത് മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ എത്തി. തുടർച്ചയായ രണ്ടാം റേസിൽ ആണ് ഹാമിൾട്ടൻ പോഡിയത്തിൽ റേസ് അവസാനിപ്പിക്കുന്നത്. നാലാം സ്ഥാനത്ത് ഹാമിൾട്ടന്റെ സഹ മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസലും റേസ് അവസാനിപ്പിച്ചു. ഒരിക്കൽ കൂടി റേസിൽ പോയിന്റ് കണ്ടത്താൻ ഹാസിന്റെ മിക് ഷുമാർക്കറിനും ആയി, ആറാമത് ആയാണ് താരം റേസ് അവസാനിപ്പിച്ചത്. നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ വെർസ്റ്റാപ്പൻ ഒന്നാമതും ലെക്ലെർക് രണ്ടാമതും ആണ്, ഉടമസ്ഥരുടെ പോരാട്ടത്തിൽ റെഡ് ബുൾ ആണ് നിലവിൽ ഫെരാരിക്ക് മുന്നിൽ.