മലാൻ അടിച്ചു തകർത്തു, ഇന്ത്യക്ക് മുന്നിൽ 216 റൺസ് വിജയലക്ഷ്യം

20220710 204249

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ വലിയ വിജയ ലക്ഷ്യം തന്നെ ഉയർത്താൻ ഇംഗ്ലണ്ടിനായി. അവർ 20 ഓവറിൽ 215-7 എന്ന സ്കോർ ആണ് എടുത്തത്. മലാന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യക്ക് പ്രശ്നമായത്. 39 പന്തിൽ 77 റൺസ് എടുത്താണ് മലാൻ ഔട്ട് ആയത്. 5 സിക്സും 6 ഫോറും മലാൻ അടിച്ചു.

26 പന്തിൽ 27 റൺസ് എടുത്ത റോയ്, 9 പന്തിൽ 18 റൺസ് എടുത്ത ബട്ലർ, 9 പന്തിൽ 19 റൺസ് എടുത്ത ബ്രൂക്ക്, 29 പന്തിൽ 42 റൺസ് എടുത്ത് പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റോൺ എന്നിവർ ഇംഗ്ലണ്ട് സ്കോർ ഇരുന്നൂറിന് മുകളിലേക്ക് എത്തിച്ചു. ബൗളിങിൽ വരുത്തിയ മാറ്റങ്ങൾ ആണ് ഇന്ത്യക്ക് ഇന്ന് തിരിച്ചടി ആയത്.

രവി ബിഷ്ണോയ് ഹർഷാൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമ്രാൻ മാലിക്, ആവേശ് ഖാൻ, ജഡേജ എന്നിവരൊക്കെ നല്ല പ്രഹരം ഇന്ന് ഏറ്റുവാങ്ങി.