മൗസ ഡെംബലെയ്ക്ക് ആയി സതാമ്പ്ടൺ ശ്രമം

20220710 201519

ലിയോൺ സ്‌ട്രൈക്കർ മൗസ ഡെംബെലെയെ സൈൻ ചെയ്യാൻ പ്രീമിയർ ലീഗ് ക്ലബ് സതാംപ്ടൺ ശ്രമിക്കുന്നു. കഴിഞ്ഞ സീസണിൽ 21 ലീഗ് 1 ഗോളുകൾ നേടാൻ ഡെംബലെക്ക് ആയിരിന്നു. ഒരു സീസൺ മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിൽ ലോണിൽ കളിച്ച താരം തിരികെ വന്ന് ഫ്രാൻസ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുകയുണ്ടായി.

ആഴ്സണലിൽ നിന്ന് അലക്സാണ്ടർ ലകാസെറ്റെ ലിയോൺ ടീമിൽ എത്തിച്ചത് കൊണ്ട് തന്നെ ഡെംബലെയുടെ അവസരം കുറയുമോ എന്ന ഭയം താരത്തിനുണ്ട്. 26 കാരനായ ഫ്രഞ്ചുകാരൻ ഒരു വർഷത്തെ കരാർ കൂടെയേ ലിയോണിൽ ബാക്കിയുള്ളൂ. ഈ സമ്മറിൽ ക്ലബ് വിടാൻ ആയില്ല എങ്കിൽ ഫ്രീ ഏജന്റായി അടുത്ത സീസണിൽ ക്ലബ് വിടാൻ ഡെംബലെ ഉദ്ദേശിക്കുന്നുണ്ട്.