യൂറോ ചാമ്പ്യന്മാർ കോപ ചാമ്പ്യന്മാർക്കെതിരെ, അർജന്റീന ഇറ്റലി പോരാട്ടതിന് കളമൊരുങ്ങി

Lionel Messi Argentina 1vqb391pcm9yt1shp9k5crl427

യൂറോ ചാമ്പ്യന്മാർ കോപ ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുന്നു. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന സ്വപ്ന പോരാട്ടത്തിനാണിപ്പോൾ കളമൊരുങ്ങിയത്. കോപ അമേരിക്ക കിരീടം ഉയർത്തിയ അർജന്റീന യൂറോ 2020‌ ജേതാക്കളായ ഇറ്റലി ഇറ്റലിയോട് ഏറ്റുമുട്ടും. 2022 ജൂലൈയിലായിരിക്കും ഇറ്റലിയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക. സൗത്ത് അമേരിക്കൻ ഫുട്ബോൾ അതോറിറ്റിയായ കോണ്മെബോളും യുവേഫയും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് മത്സരത്തെക്കുറിച്ച് തീരുമാനം ഉണ്ടായത്.

മത്സരത്തിന്റെ തീയ്യതിയും സ്ഥലവും എവിടെയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇറ്റലിയിലെ നേപ്പിൾസിലാകും മത്സരം നടക്കുക എന്നാണ് ഫുട്ബോൾ ആരാധകർ കരുതുന്നത്. ഇതിഹാസ താരം മറഡോണയുടെ സ്വന്തം നേപ്പിൾസിൽ ഇറ്റലിയും അർജന്റീനയും തമ്മിലൊരു സൗഹൃദ മത്സരം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. അവസാനമായി അർജന്റീന ഇറ്റലിയിലെ നേപ്പീൾസിൽ കളിച്ചത് 1990 ലോകകപ്പ് സെമിയിലാണ്. സാൻ പോളോ സ്റ്റേഡിയത്തിൽ അർജന്റീനയെ നയിച്ചത് ഇതിഹാസ താരം മറഡോണയായിരുന്നു. നാപോളിയുടെ ഒരേ ഒരു ഇറ്റാലിയൻ കിരീടം നേടി നൽകിയ മറഡോണയുടെ പേരിലാണ് അദ്ദേഹത്തിന്റെ മരണശേഷം സ്റ്റേഡിയം അറിയപ്പെടുന്നത്.

Previous articleടി20യിൽ ചരിത്രമെഴുതി പൊള്ളാർഡ്
Next articleഅടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും