കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ ഗ്യാലറിയിൽ ആരാധകർ ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകില്ല. വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരമായ ഈ മത്സരത്തിൽ കാണികളില്ലാതെയാണ് കളി നടക്കാൻ പോകുന്നത് എന്ന് പഞ്ചാബ് അറിയിച്ചു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ദീപക് ശർമയാണ് കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.

കോഹ്ലിയുടെ നൂറാം ടെസ്റ്റ് ആകും മൊഹാലിയിലേത്. ഇതുവരെ 99 ടെസ്റ്റുകളിൽ നിന്ന് 50.39 ശരാശരിയിൽ 27 സെഞ്ചുറികളോടെ 7962 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.