ഇംഗ്ലണ്ടിന്റെ മൈന്‍ഡ് ഗെയിമുകള്‍ താന്‍ ഇഷ്ടപ്പെടുന്നു – ഡീന്‍ എൽഗാര്‍

Deanelgar

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമിൽ മാത്യു പോട്സിന് പകരം ഇംഗ്ലണ്ട് ഒല്ലി റോബിന്‍സണെ ടീമിൽ എടുത്തത് ഇംഗ്ലണ്ടിന്റെ മൈന്‍ഡ് ഗെയിം ആണെന്നും താന്‍ അത് ഇഷ്ടപ്പെടുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീന്‍ എൽഗാര്‍.

റോബിന്‍സണെ ഇംഗ്ലണ്ട് എടുത്തത് പിച്ചിൽ നിന്നുള്ള എക്സ്ട്രാ ബൗൺസ് ഉപയോഗപ്പെടുത്തുവാനാണെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പറയുന്നത്. അതാണ് കാര്യമെങ്കിൽ അത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ പേസര്‍മാര്‍ക്കും ഇതേ പിച്ചിൽ നിന്ന് ഗുണം ലഭിയ്ക്കുമല്ലോ എന്നും എൽഗാര്‍ ചൂണ്ടിക്കാട്ടി.