രണ്ടാം ടി20, ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പരയില്‍ 0-1നു പിന്നില്‍ നില്‍ക്കുകയാണ്. ഇന്ന് ഗുവഹാട്ടിയിലെ മത്സരം ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ പുലര്‍ത്തുവാന്‍ സാധിക്കുള്ളു. ഇന്ത്യ ടി20യില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. പുതിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ ആദ്യ ദൗത്യം ഒരു വിജയം കണ്ടെത്തുക എന്നതാണ്. ആദ്യ മത്സരത്തില്‍ 41 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഇന്ത്യ: ഹര്‍ലീന്‍ ഡിയോല്‍, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗസ്, മിത്താലി രാജ്, ദീപ്തി ശര്‍മ്മ, ശിഖ പാണ്ടേ, താനിയ ഭട്ട്, രാധ യാദവ്, പൂനം യാദവ്, ഏക്ത ബിഷ്ട്, ഭാരതി ഫുല്‍മാലി

ഇംഗ്ലണ്ട്: ഡാനിയേല്‍ വയട്ട്, താമി ബ്യൂമോണ്ട്, നത്താലി സ്കിവര്‍, ഹീത്തര്‍ നൈറ്റ്, ആമി എല്ലെന്‍ ജോണ്‍സ്, ലൗറെന്‍ വിന്‍ഫീല്‍ഡ്, കാത്തറിന്‍ ബ്രണ്ട്, അന്യ ഷ്രുബ്സോള്‍, ലൗറ മാര്‍ഷ്, കേറ്റ് ക്രോസ്, ലിന്‍സേ സ്മിത്ത്.

Advertisement