വനിതാ യൂറോ 2025-ൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ദയനീയ തുടക്കം. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. മത്സരം തുടങ്ങിയപ്പോൾ തന്നെ ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡായി മാറിയതിന് ശേഷം ഇംഗ്ലണ്ടിന് കളിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഫ്രാൻസിന്റെ കൃത്യതയാർന്ന പ്രസ്സിംഗിൽ വീഴുകയുമായിരുന്നു.

ഇംഗ്ലണ്ടിന്റെ തുടർച്ചയായ പിഴവുകൾ വേഗത്തിലുള്ള ഫ്രാൻസ് കൗണ്ടറുകൾക്ക് വഴിയൊരുക്കി. ഇത് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി. 36ആം മിനുറ്റിൽ കറ്റോറ്റോയും 39ആം മിനുറ്റിൽ ബാൽറ്റിമോറും ഫ്രാൻസിനായി ഗോൾ നേടി. രണ്ടാം പകുതിയുടെ അവസാനത്തിൽ കീറ വാൾഷ് ഒരു ഗോൾ മടക്കിയെങ്കിലും, സറീന വീഗ്മാന്റെ ടീമിന് അത് മതിയായിരുന്നില്ല.
ഇനി ബുധനാഴ്ച നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം അത്യാവശ്യമാണ്.