ജോ ഡെന്‍ലി പുറത്ത്, കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് ഇംഗ്ലണ്ട്

Sports Correspondent

ഓസ്ട്രേലിയയുടെ പടുകൂറ്റന്‍ സ്കോറായ 497/8 എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടം. 474 റണ്‍സ് പിന്നിലായി നിലകൊള്ളുന്ന ഇംഗ്ലണ്ട് 23/1 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 4 റണ്‍സ് നേടിയ ജോ ഡെന്‍ലിയെ ടീമിന് നഷ്ടമായപ്പോള്‍ റോറി ബേണ്‍സ്(15*), നെറ്റ് വാച്ച്മാന്‍ ക്രെയിഗ് ഓവര്‍ട്ടണ്‍(3*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

പാറ്റ് കമ്മിന്‍സാണ് ജോ ഡെന്‍ലിയെ പുറത്താക്കിയത്. ആദ്യ ടെസ്റ്റുകളില്‍ പരാജയപ്പെട്ട ജേസണ്‍ റോയിയെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റിയാണ് ജോ ഡെന്‍ലിയെ ഇംഗ്ലണ്ട് ഓപ്പണറായി പരീക്ഷിച്ചത്. നേരത്തെ സ്റ്റീവ് സ്മിത്തിന്റെ 211 റണ്‍സിനൊപ്പം 54 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഒത്തുകൂടിയപ്പോളാണ് ഓസ്ട്രേലിയ 497 റണ്‍സിലേക്ക് നീങ്ങിയത്. മാര്‍നസ് ലാബൂഷാനെ(67), ടിം പെയിന്‍(58) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.