അഫ്ഗാനെ തകർത്തെറിഞ്ഞ് ഖത്തർ

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ ഗ്രൂപ്പിലെ മത്സരത്തിൽ ഖത്തറിന് വൻ വിജയം. ഇന്ന് അഫ്ഗാനിസ്താനെ നേരിട്ട ഏഷ്യൻ ചാമ്പ്യന്മാർ അഫ്ഗാനെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്ന് കളിയുടെ ആദ്യ പതിമൂന്ന് മിനുട്ടുകളിൽ തന്നെ ഖത്തർ മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഏഷ്യൻ കപ്പിലെ ഖത്തർ ഹീറോ ആയിരുന്ന അൽ മോസ് അലിയുടെ ഹാട്രിക്കാണ് ഇന്നും ഖത്തറിനെ സഹായിച്ചത്.

4, 11, 51 മിനുട്ടുകളിൽ ആയിരുന്നു അൽമോസ് അലിയുടെ ഹാട്രിക്ക്. ഹസൻ, അൽ ഹൈദോസ്, കൗകി എന്നിവരായിരുന്നു ഖത്തറിന്റെ മറ്റു സ്കോറേഴ്സ്. ഇനി അടുത്ത മത്സരത്തിൽ ഇന്ത്യയെ ആണ് ഖത്തർ നേരിടുക. ദോഹയിൽ വെച്ചാണ് ആ മത്സരം നടക്കുക.