ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നിരാശ

Joshhazlewood

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തീരുമാനത്തിന് തിരിച്ചടി. 6 ഓവറിനുള്ളിൽ മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ ആണ് ടീമിന് നഷ്ടമായത്. 6 ഓവര്‍ പിന്നിടുമ്പോള്‍ 11/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

റോറി ബേൺസ്(0), ദാവിദ് മലന്‍(6), ജോ റൂട്ട്(0) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഹാസൽവുഡ് മലനെയും ജോ റൂട്ടിനെയും പുറത്താക്കിയപ്പോള്‍ ബേൺസിനെ സ്റ്റാര്‍ക്ക് വീഴ്ത്തി. 5 റൺസുമായി ഹസീബ് ഹമീദും റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.

Previous articleഇന്ന് ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടങ്ങൾ
Next articleബാഴ്സലോണ വേണ്ട, അഡെയെമി ഡോർട്ട്മുണ്ടിലേക്ക് അടുക്കുന്നു