ആഷസിൽ തോൽവിയൊഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിച്ചപ്പോൾ തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ഇന്നിങ്സിൽ 383 റൺസിന്റെ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകൾ റൺ എടുക്കുന്നതിന് മുൻപ് തന്നെ വീഴ്ത്തിയ ഓസ്ട്രേലിയ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തുകയായിരുന്നു.

നാലാം ദിവസത്തെ കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എടുത്തിട്ടുണ്ട്. ഒരു ദിവസവും 8 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 365 റൺസ് കൂടി വേണം. ഇംഗ്ലണ്ടിന് വേണ്ടി 10 റൺസ് എടുത്ത ഡെൻലിയും 8 റൺസ് എടുത്ത ജേസൺ റോയുമാണ് ക്രീസിൽ ഉള്ളത്. റോറി ബാൺസിന്റെയും ക്യാപ്റ്റൻ ജേസൺ ജോ റൂട്ടിന്റെ വിക്കറ്റുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാറ്റ് കമ്മിൻസ് ആണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ സ്മിത്തിന്റെ 82 റൺസിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ 6 വിക്കറ്റിന് 186 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകായായിരുന്നു.