മിക്സഡ് ഡബിൾസിൽ യു.എസ് ഓപ്പൺ കിരീടം നിലനിർത്തി മുറെ സഖ്യം

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നിലനിർത്തി ബ്രിട്ടന്റെ ഒന്നാം സീഡ് ആയ ജെയ്മി മുറെ, ബെത്തനി മാറ്റക്-സാന്റ്‌സ് സഖ്യം. ചാൻ ഹോ-ചിങ്, മൈക്കൾ വീനസ് സഖ്യത്തെയാണ് ബ്രിട്ടീഷ് സഖ്യം മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഒന്നാം സീഡ് സഖ്യത്തിന്റെ ജയം.

ആദ്യ സെറ്റ് 6-2 നു നേടിയ സഖ്യം രണ്ടാം സെറ്റ് 6-3 നു നേടി കിരീടം നിലനിർത്തി. ആർതർ ആഷേയിൽ തുടർച്ചയായ രണ്ടാം വർഷവും കിരീടം നിലനിർത്താൻ സാധിച്ചതിലെ സന്തോഷം മറച്ച് വച്ചില്ല സഖ്യം. നാലു കൊല്ലത്തിനിടെ യു.എസ് ഓപ്പണിലെ നാലാം കിരീടം ആണ് ജെയ്മി മുറെക്ക് ഇത്.