ഫോളോ ഓൺ ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിഞ്ഞപ്പോൾ ഇംഗ്ലണ്ട് 278 റൺസിന്‌ 8 വിക്കറ്റ് എന്ന നിലയിൽ പൊരുതുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 497 റൺസിന് 219 റൺസിന്‌ പിന്നിലാണ് ഇംഗ്ലണ്ട്. 2 വിക്കറ്റ് ശേഷിക്കെ ഫോളോ ഓൺ ഒഴിവാക്കാൻ ഇംഗ്ലണ്ടിന് 19 റൺസ് കൂടി വേണം. 26 റൺസോടെ ജോസ് ബട്ലറും 2 റൺസുമായി സ്റ്റുവർട്ട് ബ്രോഡുമാണ് ക്രീസിൽ ഉള്ളത്.

നാലാം ദിനം ആദ്യ സെഷനിൽ 78 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ഓസ്‌ട്രേലിയ്ക്കായി. ബാരിസ്റ്റോയുടെയും സ്റ്റോക്‌സിന്റെയും വിക്കറ്റുകൾ സ്റ്റാർക് വീഴ്ത്തിയപ്പോൾ ആർച്ചറുടെ വിക്കറ്റ് കമ്മിൻസ് ആണ് വീഴ്ത്തി. സ്റ്റോക്സ് 26 റൺസും ബാരിസ്റ്റോ 17 റൺസുമെടുത്താണ് പുറത്തായത്.