യുമ്നം രാജു ഇനി മിനേർവ പഞ്ചാബിൽ

ഡിഫൻഡറായ യുമ്നം രാജുവിനെ ഐലീഗ് ക്ലബായ മിനേർവ പഞ്ചാബ് സ്വന്തമാക്കി. ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന രാജുവിനെ ഒരു വർഷത്തെ കരാറിലാണ് മിനേർവ പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്. അവസാന രണ്ടു സീസണുകളിലായി ജംഷദ്പൂരിനൊപ്പം ആയിരുന്നു യുമ്നം കളിച്ചിരുന്നത്. 30കാരനായ താരത്തിന്റെ പരിചയസംലത്ത് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് മിനേർവ സൈനിംഗ് പൂർത്തിയാക്കിയ്ത്.

ഐഎസ്എല്ലിൽ മുമ്പ് നോർത്തീസ്റ്റിനും പൂനെ സിറ്റിക്കും വേണ്ടി രാജു കളിച്ചിട്ടുണ്ട്. ഐ ലീഗിൽ പൂനെ എഫ്സി, ചെന്നൈ സിറ്റി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകളുടെയും താരമായിരുന്നു. മണിപ്പൂർ സ്വദേശിയാണ്.