ഇംഗ്ലണ്ട് ഒരു സിക്സടി സംഘം, എന്നാൽ സെമിയിൽ അത് സാധിച്ചില്ല – ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് ഒരു സിക്സടി സംഘമാണെങ്കിലും ന്യൂസിലാണ്ടിനെതിരെ സെമിയിൽ അത് സാധ്യമായില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. എന്നാൽ ശരാശരിയ്ക്ക് മേലെയുള്ള സ്കോറാണ് ടീം നേടിയതെന്നും എന്നാൽ ആദ്യ പന്ത് മുതല്‍ സിക്സടിച്ച് തുടങ്ങിയ ജെയിംസ് നീഷത്തിന്റെ ഇന്നിംഗ്സാണ് മത്സരത്തിലെ ഫലം മാറ്റിയതെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

തന്റെ ടീമിൽ അഭിമാനം ഉണ്ടെന്നും ടൂര്‍ണ്ണമെന്റിലുടനീളം മികച്ച കളിയാണ് ടീം പുറത്തെടുത്തതെന്നും മോര്‍ഗന്‍ വ്യക്തമാക്കി. 17-18 ഓവര്‍ വരെ ഇംഗ്ലണ്ടിന് മത്സരത്തിൽ സാധ്യതയുണ്ടായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും എന്നാൽ ആ ഘട്ടത്തിൽ നിന്ന് ഇംഗ്ലണ്ട് തങ്ങളുടെ മികവ് കൈവിട്ടുവെന്നും മോര്‍ഗന്‍ കൂട്ടിചേര്‍ത്തു.