“ഇറ്റലി പരിശീലകനാവാൻ ഇപ്പോൾ ഇല്ല, മിലാനിൽ വർഷങ്ങളോളം തുടരണം”

Stefano Pioli 1080x720

എ സി മിലാന്റെ പരിശീലകനായി വർഷങ്ങളോളം തുടരുകയാണ് തന്റെ ലക്ഷ്യം എന്ന് പിയോളി. പിയോളി പുതിയ കരാർ ഒപ്പുവെക്കാൻ സാധ്യത ഉണ്ട് എന്ന് വാർത്തകൾ വരുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ നിലവിലെ കരാർ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്

“മിലാൻ ഒരു മികച്ച ക്ലബ്ബാണ്, കഴിയുന്നിടത്തോളം ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ക്ലബിൽ എല്ലാവരും ഒരേ ദിശയിലാണ് പ്രവർത്തിക്കുന്നത്” പിയോളി പറഞ്ഞു. “ഭാവിയിൽ ഇറ്റലിയുടെ പരിശീലകനാകാൻ താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ നിമിഷത്തിൽ എല്ലാ ദിവസവും മിലാന്റെ പരിശീലന ഗ്രൗണ്ടിൽ ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”അദ്ദേഹം പറഞ്ഞു.

Previous articleഐ എഫ് എ ഷീൽഡ് നവംബർ 24 മുതൽ, ഗോകുലം പങ്കെടുക്കും
Next articleഇംഗ്ലണ്ട് ഒരു സിക്സടി സംഘം, എന്നാൽ സെമിയിൽ അത് സാധിച്ചില്ല – ഓയിന്‍ മോര്‍ഗന്‍