അയര്‍ലണ്ടിനെ മറികടന്ന് ഇംഗ്ലണ്ട്

അയര്‍ലണ്ടിനെതിരെ 4-2ന്റെ അനായാസ ജയം കൈക്കലാക്കി ഇംഗ്ലണ്ട്. ഇരു പകുതികളിലായി 6 ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഡേവിഡ് കോണ്ടോന്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ അയര്‍ലണ്ട് ക്രിസ് കാര്‍ഗോയിലൂടെ സമനില ഗോള്‍ കണ്ടെത്തി. 37ാം മിനുട്ടില്‍ ഇംഗ്ലണ്ട് ലിയാം ആന്‍സെല്ലിലൂടെ ലീഡ് നേടിയെങ്കിലും ആ ലീഡിനു സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ആയുസ്സ്. ഷെയിന്‍ നേടിയ ഗോളിലൂടെ അയര്‍ലണ്ട് സ്കോര്‍ 2-2നു തുല്യമാക്കി.

എന്നാല്‍ തൊട്ടടുത്ത നിമിഷം ജെയിംസ് ഗാല്‍ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. മത്സരത്തിന്റെ അവസാന നിമിഷം മാര്‍ക്ക് ഗ്ലെഗ്ഹോണ്‍ ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി.

Previous articleകേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് ആരാധകർ
Next articleകോപ്പ ഡെൽ റെയിൽ ഇറ്റാലിയൻ താരത്തിന് വിലക്ക്