വീണ്ടും മുന്നില്‍ നിന്ന് നയിച്ച് ഹീത്തര്‍ നൈറ്റ്, ഇംഗ്ലണ്ടിന് പാക്കിസ്ഥാന് മേല്‍ 42 റണ്‍സ് വിജയം

- Advertisement -

വനിത ലോക ടി20യില്‍ ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാനെതിരെ വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്(62), നത്താലി സ്കിവര്‍(36), ഫ്രാന്‍ വില്‍സണ്‍(22) എന്നിവര്‍ മികവ് പുലര്‍ത്തിയപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഐമന്‍ അന്‍വര്‍ മൂന്നും നിദ ദാര്‍ രണ്ടും വിക്കറ്റാണ് പാക്കിസ്ഥാന് വേണ്ടി നേടിയത്.

ചേസിംഗില്‍ പാക്കിസ്ഥാന് വേണ്ടി 33 പന്തില്‍ 41 റണ്‍സ് നേടിയ ആലിയ റിയാസ് മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 19.4 ഓവറില്‍ 116 റണ്‍സിനാണ് പാക്കിസ്ഥാന്‍ പുറത്തായത്. അന്യ ശ്രുബ്സോള്‍, സാറ ഗ്ലെന്‍ എന്നിവര്‍ മൂന്നും കാത്തറിന്‍ ബ്രണ്ട്, സോഫി എക്സല്‍സ്റ്റോണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് നേടി.

Advertisement