അവസാന വിക്കറ്റിൽ ഇംഗ്ലണ്ട് സമനില പിടിച്ചു

20220109 140840

ആഷസിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് സമനില പിടിച്ചു. 9 വിക്കറ്റും പോയി അവസാന ആൻഡഡേഴ്സണും ബ്രോഡും കൂടെ ഇംഗ്ലണ്ടിനെ പരാജയത്തിൽ നിന്ന് രക്ഷിക്കുക ആയിരുന്നു. സിഡ്നി ടെസ്റ്റിലെ അഞ്ചാം ദിവസം മഴ തടസ്സം സൃഷ്ടിച്ചത് കാരണം കളി 122/3 എന്ന നിലയിൽ നില്‍ക്കുമ്പോൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ഓസ്ട്രേലിയൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി.

ബോളണ്ട് 3 വിക്കറ്റും കമ്മിൻസ്, ലിയോൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഇന്ന് വീഴ്ത്തി. 77 റൺസ് എടുത്ത ഓപ്പണർ സാക് ക്രോലിയും പിന്നെ 60 റൺസ് എടുത്ത ബെൻ സ്റ്റോക്സും മാത്രമെ ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിന്നുള്ളൂ. അവസാനം ബ്രോഡും ലീചും ചേർന്ന് 12 ഓവറുകളോളം ബാറ്റു ചെയ്തത് ആണ് ഓസ്ട്രേലിയയെ വിജയത്തിൽ നിന്ന് അകറ്റിയത്. നൂറാം ഓവറിന്റെ അവസാന പന്തിൽ ജാക്ക് ലീച് പുറത്ത് ആയപ്പോൾ പിന്നെ ഉണ്ടായത് രണ്ട് ഓവറും ഒരു വിക്കറ്റും. ആൻഡേഴ്സൺ അവസാന ഒരു ഓവർ കൂടെ പിടിച്ച് നിന്നതോടെ കളി സമനില ആയി. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 270-9 എന്ന നിലയിൽ അവസാനിപ്പിച്ചു.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ഓസ്ട്രേലിയ വിജയിച്ചിരുന്നു.

Previous article“ഈ വിമർശനങ്ങൾ എല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിക്കുന്നു” – മഗ്വയർ
Next articleആഷസ് ടെസ്റ്റ്: അഞ്ചാം ടെസ്റ്റിൽ നിന്ന് ജോസ് ബട്ലർ പുറത്ത്