ആഷസ് ടെസ്റ്റ്: അഞ്ചാം ടെസ്റ്റിൽ നിന്ന് ജോസ് ബട്ലർ പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോൾ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്നാണ് അഞ്ചാം ടെസ്റ്റിൽ ബട്ലർ ഉണ്ടാവില്ലെന്ന് ക്യാപ്റ്റൻ ജോ റൂട്ട് വ്യക്തമാക്കിയത്.

പരിക്കേറ്റെങ്കിലും നാലാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ബട്ലർ ഇംഗ്ലണ്ടിന് വേണ്ടി ബാറ്റ് ചെയ്തിരുന്നു. ബട്ലറെ കൂടാതെ മാറ്റ് ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്സും ജോണി ബെയർസ്റ്റോയും പരിക്കിനെ പിടിയിലാണ്. എന്നാൽ ഇവർ രണ്ട് പേരും അവസാന ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകൾ ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും നാലാം ടെസ്റ്റിൽ സമനില പിടിക്കാൻ ഇംഗ്ലണ്ടിനായിരുന്നു.