“ഈ വിമർശനങ്ങൾ എല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിക്കുന്നു” – മഗ്വയർ

20220109 130843

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഉയരുന്ന വിമർശനങ്ങൾ എല്ലാം ടീം അർഹിക്കുന്നത് ആണ് എന്ന് ടീം ക്യാപ്റ്റൻ ഹാരി മഗ്വയർ. ഞാൻ ഒരുപാട് വിമർശനങ്ങൾ കണ്ടിട്ടുണ്ട്, പലതും തികച്ചും ന്യായമാണ്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ഈ ടീമിനും കളിക്കാർക്കും പ്രചോദനത്തിന് വിമർശനം ആവശ്യമില്ല, ” മഗ്വയർ പറയുന്നു.

“ഈ നിലവാരമുള്ള കളിക്കാർക്ക് ഈ ക്ലബ് ജേഴ്സി ഇട്ട് നന്നായി കളിക്കാൻ കഴിയുന്നില്ല എങ്കിൽ എന്തോ കുഴപ്പമുണ്ട്.” അദ്ദേഹം പറഞ്ഞു. “ഈ ടീം കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തെത്തിയതാണ്, ഈ വർഷം ഞങ്ങൾക്ക് മികച്ചതും വലുതുമായ ഒരു സ്ക്വാഡുമുണ്ട്, അതിനാൽ ഞങ്ങൾ ശരിയായ മനോഭാവം കാണിക്കേണ്ടതുണ്ട്. ഇത് ഇതുപോലെ തുടരാൻ കഴിയില്ല” മഗ്വയർ പറഞ്ഞു.

Previous article15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരങ്ങൾ നടക്കും, അതില്ലാ എങ്കിൽ ടീമിന് 3-0ന്റെ തോൽവി, കൊറോണ വന്നാൽ ഐ എസ് എല്ലിൽ ഇങ്ങനെ
Next articleഅവസാന വിക്കറ്റിൽ ഇംഗ്ലണ്ട് സമനില പിടിച്ചു