കേരള വനിതാ ലീഗ്; ബാസ്കോ ഒതുക്കുങ്ങലിന് ആദ്യ പരാജയവും എമിറേറ്റ്സ് എസ് സിക്ക് ആദ്യ വിജയവും. ഇന്ന് വൈകിട്ട് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് എമിറേറ്റ് എസ് സി ബാസ്‌കോയെ പരാജയപ്പെടുത്തിയറ്റ്ജ്. 23ആം മിനുട്ടിൽ ജ്യോതി ആണ് എമിറേറ്റ്സിനായി ഗോൾ നേടിയത്. പരാജജയത്തോടെ 6 പോയിന്റുമായി ബാസ്കോ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. നേരത്തെ കടത്തനാട് രാജയെയും ലൂക സോക്കറിനെയും ബാസ്കോ പരാജയപ്പെടുത്തിയിരുന്നു.എമിറേറ്റ്സ് ആദ്യ ജയത്തോടെ 3 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നു.