മേഘാലയയുടെ നടുവൊടിച്ച് ഈദന്‍ ആപ്പിൾ ടോം, മനുവിന് മൂന്നും ശ്രീശാന്തിന് രണ്ടും വിക്കറ്റ്

Sports Correspondent

രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ മികവുറ്റ ബൗളിംഗ് പ്രകടനവുമായി കേരളം. ഇന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട് സിയിൽ നടന്ന മത്സരത്തിൽ കേരളം ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നാല് വിക്കറ്റ് നേടിയ ഈദന്‍ ആപ്പിൾ ടോമിന്റെ പ്രകടനം ആണ് കേരള നിരയിൽ ശ്രദ്ധേയമായത്. 93 റൺസ് നേടിയ പുനീത് ബിഷ്ട് ആണ് മേഘാലയയ്ക്കായി തിളങ്ങിയത്. 148 റൺസിന് മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ മനുകൃഷ്ണൻ മൂന്നും ശ്രീശാന്ത് രണ്ട് വിക്കറ്റും കേരളത്തിനായി നേടി. ബേസിൽ തമ്പിയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.