ഗോളുമായി വിപി സുഹൈർ, ജംഷദ്പൂരിനെ തകർത്ത് ഈസ്റ്റ്ബംഗാൾ

Nihal Basheer

Picsart 22 11 27 21 58 23 976
Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ഈസ്റ്റ്ബംഗാളിന് സീസണിലെ മൂന്നാം ജയം കുറിച്ചു. ക്ലീറ്റൻ സിൽവയുടെ ഇരട്ട ഗോൾ നേടിയപ്പോൾ മലയാളി താരം വിപി സുഹൈറും വിജയികൾക്കായി വല കുലുക്കി. ജംഷദ്പൂരിന്റെ ആശ്വാസ ഗോൾ ജെ ഇമ്മാനുവൽ തോമസിന്റെ വക ആയിരുന്നു. ഇതോടെ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. ജംഷദ്പൂർ പത്താം സ്ഥാനത്ത് തുടരുകയാണ്.

Picsart 22 11 27 21 58 12 285

എതിർ തട്ടകത്തിൽ ഈസ്റ്റ് ബംഗാൾ വല കുലുക്കുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. ക്രോസിലൂടെ എത്തിയ ബോൾ ഒരു ഡൈവിങ് ഹെഡറിലൂടെ അതി മനോഹരമായി വിപി സുഹൈർ ഫിനിഷ് ചെയുമ്പോൾ മത്സരം ആരംഭിച്ചു രണ്ട് മിനിറ്റ് ആയിട്ടെ ഉണ്ടായിരുന്നുള്ളൂ. മിനിട്ടുകൾക്ക് ശേഷം മറ്റൊരു ഹെഡറിലൂടെ മറുപടി ഗോൾ നേടാനുള്ള പാട്രിക് ചൗധരിയുടെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ജംഷദ്പൂർ മത്സരത്തിലേക്ക് തിരിച്ചു വരാൻ കോപ്പ് കൂട്ടുന്നതിനിടെ ഈസ്റ്റ് ബംഗാൾ അടുത്ത ഗോൾ നേടി. ക്ലീറ്റൻ സിൽവയാണ് ഇരുപതിയാറാം മിനിറ്റിൽ ലീഡ് ഇരട്ടി ആക്കിയത്.

സുഹൈർ 22 11 27 21 57 53 065

നാൽപതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റി ജെ തോമസ് ജംഷദ്പൂരിന്റെ മത്സരത്തിലെ ഒരേയൊരു ഗോൾ നേടി. അൻപതിയെട്ടാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ച ഗോൾ നേടി. രണ്ടാം ഗോളിന്റെ ആവർത്തനമെന്നോണം നോരേം സിങ്ങിന്റെ അസിസ്റ്റിൽ ക്ലീറ്റൻ തന്നെയാണ് ഇത്തവണയും വലകുലുക്കിയത്.