എല്ലാ ബോളും 160 കിലോമീറ്റര്‍ വേഗതയിൽ എറിയാന്‍ വാശി പിടിക്കരുത്, അര്‍ഷ്ദീപിന് ഉപദേശവുമായി ബ്രെറ്റ് ലീ

Arshdeepindia

ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്ദീപ് സിംഗിന് ഉപദേശവുമായി ഓസ്ട്രേലിയന്‍ ഇതിഹാസ താരം ബ്രെറ്റ് ലീ. അര്‍ഷ്ദീപ് എല്ലാ പന്തും മണിക്കൂറിൽ 160 കിലോമീറ്റര്‍ വേഗതയിൽ എറിയുവാന്‍ ശ്രമിക്കരുതെന്നാണ് ബ്രെറ്റ് ലീ ഉപദേശമായി പറഞ്ഞത്.

കുറച്ച് കാലമായി ഇന്ത്യയുടെ ടി20യിലെ പ്രധാന ബൗളര്‍ ആയ അര്‍ഷ്ദീപ് ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിരുന്നു. ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ താരം ലൈനും ലെംഗ്ത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്.

വേഗത്തിൽ മാത്രം പന്തെറിയുവാന്‍ ശ്രമിച്ചാൽ ബൗളര്‍ക്ക് തന്റെ റിഥവും സീം പൊസിഷനും നഷ്ടമാകുമെന്നും സ്പീഡിന് പ്രാധാന്യമുള്ളത് പോലെ ലൈനിനും ലെംഗ്ത്തിനും ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.