2021 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഡ്വെയിന്‍ ബ്രാവോ പുതിയ ടീമിനായി കളിക്കും. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിരുന്ന താരം ഈ സീസണില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാവും കളിക്കുക.
Thank you, @DJBravo47 ❤️#CPL21 @CPL #TrinbagoKnightRiders #TKR #DJBravo pic.twitter.com/KyVatyrTJt
— Trinbago Knight Riders (@TKRiders) April 30, 2021
അതേ സമയം ദിനേശ് രാംദിനെ ബ്രാവോയ്ക്ക് പകരം സെയിന്റ് കിറ്റ്സ് ട്രേഡ് ചെയ്യുകയായിരുന്നു. ട്രിന്‍ബാഗോയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കടിയാണ് ഡ്വെയിന്‍ ബ്രാവോ. 2013 മുതല്‍ ട്രിന്‍ബാഗോയ്ക്ക് വേണ്ടി കളിക്കുകയാണ് ബ്രാവോ.
79 മത്സരങ്ങളില്‍ നിന്ന് 106 വിക്കറ്റുകളും 965 റണ്‍സും താരം നേടിയിട്ടുണ്ട്. തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ പുതിയ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം എന്നാണ് ബ്രാവോ ഈ നീക്കത്തിന് പിന്നിലെ കാരണമായി വിശേഷിപ്പിച്ചത്.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)