100 മില്യൺ റിലീസ് ക്ലോസ് ക്ലോസ്, ഓസ്കാർ മിൻഗുവേസക്ക് ബാഴ്സലോണയൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് ഓസ്കാർ മിൻഗുവേസ ക്ലബിൽ കരാർ പുതുക്കി. 2023വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. പുതിയ കരാറിൽ 100 മില്യൺ ആണ് താരത്തിന്റെ റിലീസ് ക്ലോസ്‌. ബാഴ്സലോണക്ക് വേണ്ടി 35 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഡിഫൻഡർ ആണെങ്കിലും രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റും താരം ഇതുവരെ ബാഴ്സലോണക്ക് ആയി സംഭാവന ചെയ്തു.

21കാരനായ താരം ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി കളിച്ചപ്പോൾ എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ബാഴ്സലോണയുടെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ഓസ്കാർ. ബാഴ്സലോണക്ക് ഒപ്പം അണ്ടർ 10 ടീം മുതൽ താരം ഉണ്ട്. ഓസ്കാറിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ഥ താരത്തിന്റെ കരാറിൽ ഉണ്ടായിരുന്നു. അത് ഉപയോഗിച്ചാണ് കരാർ പുതുക്കുന്നത്. പുതിയ കരാറോടെ താരം ഔദ്യോഗികമായി ബാഴ്സലോണ ഫസ്റ്റ് ടീമിന്റെ ഭാഗമാകും.