ഡിയസിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള മടങ്ങി വരവ് ഉണ്ടായേക്കില്ല

Diaz Blasters

കേരള ബ്ലാസ്റ്റേഴ്സ് ഫോർവേഡ് ആയിരുന്നു പെരേര ഡിയസ് ക്ലബിലേക്ക് തന്നെ തിരികെ വരും എന്നാണ് കരുതിയത് എങ്കിലും ഇപ്പോൾ ലഭിക്കുന്ന സൂചനകൾ നിരാശപ്പെടുത്തുന്നതാണ്. ഡിയസ് കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്താനുള്ള സാധ്യതകൾ കുറവാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം വരെ കേരള ബ്ലാസ്റ്റേഴ്സ് ഡിയസിനെ ടീമിലേക്ക് എത്തിക്കും എന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തനിക്ക് ആ ഉറപ്പില്ല എന്ന് മാർക്കസ് പറയുന്നു. പ്രമുഖ മാധ്യമം ആയ IFTWCയും ഡിയസിന്റെ മടങ്ങി വരവ് അനിശ്ചിതത്വത്തിൽ ആണെന്ന് പറയുന്നു.

Img 20220306 201333
ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ നേരത്തെ നിരസിച്ചിരുന്നു. താരവും ബ്ലാസ്റ്റേഴ്സും നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അവസാന ആഴ്ചകളിൽ ആ ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരാൻ നോക്കിയത്. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.