ഒമർ റിച്ചാർഡ്സ് ബയേണിൽ നിന്ന് നോട്ടിങ്ഹാം ഫോറസ്റ്റിൽ

ബയേൺ മ്യൂണിചിന്റെ പ്രതിരോധ താരം ഒമർ റിച്ചാർഡ്സിനെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. താരം നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി നോട്ടിങ്ഹാം ഫോറസ്റ്റ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. പത്ത് മില്യൺ യൂറോ നൽകിയാണ് താരത്തെ ഫോറസ്റ്റ് ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്നത്.

2021ലാണ് ഇംഗ്ലീഷ് ക്ലബായ റീഡിങ്ങിൽ നിന്നും റിച്ചാർഡ്സ് ബയേണിൽ എത്തുന്നത്. റീഡിങിനായി നൂറോളം മത്സരങ്ങൾ കളിച്ച താരത്തിന് ജർമ്മനിയിൽ അധികം അവസരം ലഭിച്ചില്ല. പന്ത്രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ബയേണിനായി ഇറങ്ങാൻ സാധിച്ചത്. 24കാരനായ താരം ഇംഗ്ലണ്ടിലേക്കുള്ള വരവിലൂടെ തന്റെ കരിയർ നേർ വഴിയിൽ ആക്കാൻ ആണ് ശ്രമിക്കുന്നത്.